ഉള്ളി ചമ്മന്തിയും തേങ്ങാ ചമ്മന്തിയും ഒക്കെ നമ്മൾ എപ്പോഴും ഉണ്ടാക്കാറുണ്ട്. എന്നാൽ ഇത്തവണ വളരെയധികം വെറൈറ്റി ആയ ഒരു ചമ്മന്തി ഉണ്ടാക്കി നോക്കിയാലോ. മുതിര ചമ്മന്തി ആണ് നമ്മൾ ഇന്ന് ഉണ്ടാക്കാൻ പോകുന്നത്.
ഇതിനായി ആദ്യം തന്നെ കുറച്ച് മുതിര എടുത്ത് കഴുകിയതിനുശേഷംനല്ലതുപോലെ വറുത്തെടുക്കണം. വറുത്തതിനുശേഷം എരുവിന് ആവശ്യമായ ഉണക്കമുളക് കൂടി വറുത്തെടുക്കാം. ശേഷം ഇതിലേക്ക് കുറച്ചു തേങ്ങ, വാളൻപുളി, ചെറിയ ഉള്ളി, കറിവേപ്പില, പാകത്തിന് ഉപ്പ് പാകത്തിന് വെള്ളം എന്നിവ ചേർത്ത് ചമ്മന്തി പരുവത്തിൽ അരച്ചെടുക്കാം. നല്ല ടേസ്റ്റി ആയ മുതിര ചമ്മന്തി റെഡി
പ്രതികരിക്കാൻ ഇവിടെ എഴുതുക