അനീഷ് വാസുദേവൻ സംവിധാനം ചെയ്ത് ജയകൃഷ്ണൻ പ്രധാന വേഷത്തിൽ എത്തുന്ന കൃഷ്ണകൃപ സാഗരം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിംഗ് കമാൻഡർ ദേവീദാസ് കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രത്തിൽ പുതുമുഖ താരം ആതിര മുരളിയാണ് നായിക. പ്രധാന കഥാപാത്രമായ എയർഫോഴ്സ് ഉദ്യോഗസ്ഥനായി ജയകൃഷ്ണൻ വേഷമിടുന്നു.
ഒരു എയർഫോഴ്സ് ഓഫീസർക്ക് അയാളുടെ വീടിനോടും വീട്ടുകാരോടും ഉള്ള സ്നേഹവും ഉത്തരവാദിത്വവും മൂലം അനുഭവിക്കേണ്ടിവന്ന യാതനകളാണ് ചിത്രത്തിന്റെ ഇതിവൃത്തം. കലാഭവൻ നവാസ്, സാലു കുറ്റനാട്, ശ്രീനിവാസൻ, ബിജീഷ് അവനൂർ, മനു മാർട്ടിൻ,അഭിനവ്, ഷൈലജ കൊട്ടാരക്കര, ഐശ്വര്യ സഞ്ജയ്, ജ്യോതി കൃഷ്ണ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. മനു. കെ. സുന്ദർ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് രാജലക്ഷ്മിയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക