മലപ്പുറം പെരിന്തല്‍മണ്ണയിൽ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം . പെരിന്തൽമണ്ണ ആലിപ്പറമ്പ് സ്വദേശിയായ കളപ്പാട്ടില്‍ മുഹമ്മദ് നൗഫല്‍ – അമീന ഷംന ദമ്പതികളുടെ മകന് മുഹമ്മദ് ഹനാന് (ഒന്നര വയസ്) ആണ് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ചത് .
രാവിലെ 9 മണി മുതൽ കാണാതായ കുട്ടിയെ വീട്ടുമുറ്റത്തെ കിണറ്റിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയെ പുറത്തെടുത്ത ശേഷം ഉടൻതന്നെ പെരിന്തല്‍മണ്ണ എം എം എസ് ഹോസ്പിറ്റലില്‍ എത്തിച്ചുഎങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. പോലീസ് നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മുഹമ്മദ് ഹംദാന്‍, മുഹമ്മദ് ഹാദിഫ് എന്നിവർ സഹോദരങ്ങളാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക