മലയാളം, തമിഴ് തുടങ്ങിയ സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ശരണ്യ മോഹൻ. മലയാളത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും താരത്തിന് തമിഴിലും മികച്ച അവസരങ്ങളാണ് ലഭിച്ചിരുന്നത്. തമിഴിൽ വിജയ്, ധനുഷ്, നയൻതാര, ഭാവന എന്നിവർക്കൊപ്പമെല്ലാം ശരണ്യ മികവുറ്റ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
ചുള്ളൻ മമ്മുക്കയ്ക്കൊപ്പം സുന്ദരിയായി അനു സിതാര; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
യാരടി നീ മോഹിനി എന്ന ചിത്രത്തിലാണ് നയൻതാരയ്ക്കും ധനുഷിനുമൊപ്പം ശരണ്യ വേഷമിടുന്നത്. ചിത്രത്തിലെ നയൻതാരയുടെ അനിയത്തി വേഷത്തിലൂടെ ശരണ്യയെ തമിഴ് പ്രേക്ഷകർ ഏറ്റെടുത്തു. തുടർന്ന് വിജയുടെ സഹോദരിയായി വേലായുധത്തിലും ശരണ്യയെത്തി. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് ശരണ്യ.
ഇപ്പോഴിതാ മമ്മുട്ടിക്കും മോഹൻലാലിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. ‘അമ്മ മീറ്റിങിനിടയിൽ പകർത്തിയ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. നടി ഭാമയും ചിത്രത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക