അഭിനയരംഗത്തേക്ക് കടന്നിട്ടില്ലെങ്കിലും കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരം ജയറാമിന്റെ മകൾ ചക്കി എന്ന് വിളിപ്പേരുള്ള മാളവികയെ അറിയാത്തവർ ചുരുക്കമാണ്. മാളവികയുടെ വിശേഷങ്ങൾ താരപുത്രി എന്ന നിലയിൽ വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്. അങ്ങനെ താര പുത്രി ചെയ്ത ഒരു ടാറ്റുവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ വളർത്തുനായയുടെ ചിത്രമാണ് മാളവിക കയ്യിൽ ടാറ്റു ചെയ്തിരിക്കുന്നത്.
വീട്ടിലെ ഒരു അംഗത്തെപ്പോലെ കൂടെയുണ്ടായിരുന്ന വളർത്തുനായ മെസ്സി അടുത്തിടെയാണ് മരണപ്പെട്ടത്. കുറച്ചുദിവസമായി ഇതിന്റെ വേദനയിൽ കഴിയുന്ന മാളവിക മെസ്സിയുടെ ഓർമ്മകൾ എന്നും തനിക്കൊപ്പം നിലനിൽക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു ടാറ്റു ചെയ്തത്. മെസ്സിയുടെ ചിത്രത്തിനൊപ്പം ജനന ദിവസവും മരണ ദിവസത്തിന്റെ സ്ഥാനത്ത് ഇൻഫിനിറ്റി ചിഹ്നവും ആണ് നൽകിയിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ മാളവിക തന്നെയാണ് ടാറ്റു ചെയ്ത ചിത്രങ്ങൾ പങ്കുവെച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക