കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി ലിസ്റ്റിൻ സ്റ്റീഫനെ തെരെഞ്ഞെടുത്തതായി റിപ്പോർട്ട്. എതിരില്ലാതെയാണ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി ലിസ്റ്റിൻ തിരഞ്ഞെടുക്കപ്പെട്ടത്.
മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന പദവിയും ഇതോടെ ഇനി ലിസ്റ്റിന് സ്വന്തമാകും. സിയാദ് കോക്കര്‍ മാറുന്ന ഒഴിവിലാണ് ലിസ്റ്റിൻ പദവിയിലെത്തുന്നത്. കഴിഞ്ഞ അഞ്ച് ടേമിലായി സിയാദ് കോക്കറാണ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നത്.
എവര്ഷെെൻ മണി സെക്രട്ടറി സ്ഥാനത്തേയ്ക്കും മുരളി മുവീസ് ഉടമ വി പി മാധവൻ നായര്‍ ട്രഷറര്‍ സ്ഥാനത്തേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു. മാജിക് ഫ്രെയിംസ് എന്ന നിര്‍മാണ – വിതരണ കമ്പനി ഉടമയാണ് ലിസ്റ്റിൻ. 2011ല്‍ ‘ട്രാഫിക്’ എന്ന സിനിമയിലൂടെയാണ് ലിസ്റ്റിൻ നിര്‍മാണരംഗത്തെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക