പെണ്‍മുതലയെ വിവാഹം കഴിച്ച് മെക്സിക്കൻ മേയർ. മെക്സിക്കോയിലെ സാൻ പെഡ്രോ ഹുവാമേലൂലയിലെ മേയർ വിക്ടർ ഹ്യൂഗോ സോസയാണ് അലിസിയ അഡ്രിയാന എന്ന് പേരുള്ള പെൺ മുതലയെ വിവാഹം ചെയ്തത്. മത്സ്യബന്ധനം പ്രധാന തൊഴിലായ ഇവിടുത്തുകാർ ഇങ്ങനെ വിവാഹം ചെയ്താൽ കടലിൽ ചാകരയുണ്ടാവുമെന്നാണ് വിശ്വസിക്കുന്നത്.
പെണ്‍മുതലയെ വിവാഹം കഴിച്ചാല്‍ സൗഭാഗ്യവും സമ്പത്തും വരുമെന്ന പരമ്പരാഗത വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് മേയര്‍ വിക്ടര്‍ ഹ്യൂഗോ പെണ്‍മുതലയെ വിവാഹം കഴിച്ചത്. തെക്കന്‍ മെക്സിക്കോക്കാരുടെ വിശ്വസം അനുസരിച്ച് അവരുടെ പ്രാദേശിക കഥകളിലെ രാജകുമാരിയെയാണ് പെണ്‍മുതലകള്‍ പ്രതിനിധീകരിക്കുന്നത്.
‘എല്ലാ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുന്നു, കാരണം ഞങ്ങള്‍ പ്രണയത്തിലാണ്. അതാണ് ഇവിടെ പ്രധാനം. പ്രണയമില്ലാതെ വിവാഹം കഴിക്കാന്‍ കഴിയില്ല. രാജകുമാരിയായ പെണ്‍കുട്ടിയുമായി ഞാന്‍ വിവാഹത്തിന് വഴങ്ങുന്നു,’ ചടങ്ങിനിടെ സോസ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചോന്തല്, ഹുവാവ് എന്നീ തദ്ദേശീയ വിഭാഗങ്ങള്‍ തമ്മിലുള്ള സമാധാനത്തിന്റെ സ്മരണയ്ക്കായി 230 വര്‍ഷമായി ഈ ചടങ്ങ് നടത്തിവരുന്നു. വെളളിയാഴ്ച ഒസാക്കയിലെ വടക്കൻ പ്രദേശത്തെ ടൗൺഹാളിലാണ് വിവാഹം നടന്നത്. മുതലയെ മാമോദീസ മുക്കിയതിന് ശേഷമായിരുന്നു വിവാഹം. വിവാഹ ചടങ്ങ് സമൂഹങ്ങളെ ഭൂമിയുമായി ബന്ധിപ്പിക്കാനും മഴ, വിള മുളയ്ക്കല്‍, ഐക്യം എന്നിവയ്ക്കായി അനുഗ്രഹം തേടാനും അനുവദിക്കുമെന്നാണ് ഇവരുടെ വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക