പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോഴും മലപ്പുറത്തെ 33598 കുട്ടികൾക്ക് സീറ്റ് ലഭിച്ചില്ല. മലപ്പുറം ജില്ലയിൽനിന്ന് 81022 അപേക്ഷകരിൽ 33598 പേർക്കും സീറ്റ് ലഭിച്ചിട്ടില്ല എന്നാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്.
പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയായതോടെ മലപ്പുറം ജില്ലയിലെ ജനറൽ വിഭാഗത്തിലെ 358 സീറ്റുകളും, മുസ്ലിം സംവരണ വിഭാഗത്തിൽ 20089, ഭിന്നശേഷി വിഭാഗത്തിൽ 660, ഒ ഇ സി വിഭാഗത്തിൽ 12, വിശ്വകർമ്മ 751 സീറ്റുകളും ഈ അലോട്ട്മെന്റോടുകൂടി പൂർണമായി. മൂന്നാംഘട്ട അലോട്ട്മെന്റിൽ ഉൾപ്പെട്ടവരുടെ പ്രവേശന നടപടി ശനിയാഴ്ച മുതൽനടക്കുന്നുണ്ട്.
നിലവിൽ മൂന്ന് അലോട്ട്മെന്റുകളും പൂർത്തിയായതോടുകൂടി ജില്ലയിലെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക വർധിച്ചിരിക്കുകയാണ്. ജൂലൈ 10 മുതലാണ് സപ്ലിമെന്ററി അലോട്ട്മെന്റുകൾ ആരംഭിക്കുന്നത്. പ്രവേശനത്തിനായി ഇനി സപ്ലിമെന്ററി അലോട്ട്മെന്റുകൾ വരുന്നതുവരെ കാത്തിരിക്കേണ്ട സ്ഥിതിയാണുള്ളത്
പ്രതികരിക്കാൻ ഇവിടെ എഴുതുക