ഒരുപാട് ആളുകളെ അലട്ടുന്ന ഒരു പ്രശ്നമാണ് ഉറക്കക്കുറവ്. ശരിയായി ഉറക്കം കിട്ടാത്തത് നമ്മുടെ സ്വഭാവത്തെ തന്നെ ദോഷകരമായി ബാധിച്ചേക്കാം. നന്നായി ഉറക്കം ലഭിക്കുന്നതിന് എന്ത് ചെയ്യാൻ കഴിയുമെന്ന് നോക്കിയാലോ. ചില ഭക്ഷണരീതികളുംഇതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഭക്ഷണം രീതിയിൽ വരുത്തുന്ന ചെറിയ ചില മാറ്റങ്ങളോടെ നമുക്ക് ഉറക്കക്കുറവ് പരിഹരിക്കാൻ കഴിയും. ഇതിന് ചിലതെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി.
ഇളം ചൂടുള്ള പാൽ ഉപയോഗിക്കുന്നത് നമ്മുടെ ഉറക്കം കുറവിന് ഒരു പരിധിവരെ സഹായകരമാണ്. ഇളം ചൂട് പാലിൽ അടങ്ങിയ ട്രിപ്പ്റ്റൊഫാൻ, മെലറ്റോണിൻ എന്നിവയാണ് ഉറക്കത്തിന് സഹായിക്കുന്നതിനായി ഇളം ചൂട് പാലിൽ അടങ്ങിയിരിക്കുന്നത്. ഉറക്കക്കുറവിന് പരിഹാരമായ ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയ വാൽനട്ട്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉറക്കക്കുറവിനെ പ്രതിരോധിക്കാൻ വളരെ നല്ലൊരു ഉപാധിയാണ്. അതുപോലെ വറുത്ത മത്തൻ വിത്തുകൾ കഴിക്കുന്നതും ഉറക്കത്തെ സഹായിക്കും. ഇതിൽ അടങ്ങിയ സിങ്ക്, സെലീനിയം, കോപ്പർ തുടങ്ങിയവയും ഉറക്കം ലഭിക്കുന്നതിന് നല്ലൊരു മാർഗ്ഗമാണ്. അതുപോലെ തന്നെയാണ് നേന്ത്രപ്പഴം. നേന്ത്രപ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും വളരെ നല്ലതാണ്. ഉറക്കത്തെ സഹായിക്കുന്ന ഒരുപാട് ഘടകങ്ങൾ അടങ്ങിയ ഒരു ഫലമാണ് നേന്ത്രപ്പഴം.
പ്രതികരിക്കാൻ ഇവിടെ എഴുതുക