കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ നിരവധി സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുമെന്നും അതൊന്നും വിശ്വസിക്കരുതെന്നും മധ്യപ്രദേശിലെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏതാനും മാസങ്ങള്‍ക്കകം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് ആരോഗ്യ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കവെയാണ് പരാമര്‍ശം.
കുടുംബാധിപത്യ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനുവേണ്ടി നിരവധി പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. സൗജന്യ വൈദ്യുതിയും, യാത്രാ സൗകര്യവും പെന്‍ഷനും കുറഞ്ഞ വിലയില്‍ പെട്രോളും തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്യുന്നവര്‍ അത് നടപ്പാക്കാന്‍ പോകുന്നില്ല. വിപരീതഫലമാകും ഉണ്ടാകുക.
സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്യുമെങ്കിലും വൈദ്യുതി നിരക്ക് വര്‍ധിക്കുകയാവും യഥാര്‍ഥത്തില്‍ സംഭവിക്കുക. പെന്ഷന് വര്‍ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുമെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളംപോലും കിട്ടാത്ത അവസ്ഥയാകും ഉണ്ടാകുകയെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക