റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം മഹാറാണിയുടെ പോസ്റ്റർ പുറത്തിറങ്ങി. രസകരമായ ഒരു കോമഡി എന്റർടൈനർ ആയിരിക്കും മഹാറാണി എന്നാണ് പോസ്റ്റർ നൽകുന്ന സൂചന. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ജോണി ആന്റണി എന്നിവരെ പോസ്റ്ററിൽ കാണാം. ‘ഇഷ്ക്ക്’, ‘അടി’ എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. എസ് ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ജോണി ആന്റണി എന്നിവരെ കൂടാതെ ഹരിശ്രീ അശോകൻ, ബാലു വർഗീസ്, ജാഫർ ഇടുക്കി, ഗോകുലം ,കൈലാഷ്, അശ്വത് ലാൽ, അപ്പുണ്ണി ശശി,ഉണ്ണി ലാലു, ആദിൽ ഇബ്രാഹിം, രഘുനാഥ് പാലേരി, പ്രമോദ് വെളിയനാട്, നിഷാ സാരംഗ്, സ്മിനു സിജോ,ശ്രുതി ജയൻ, ഗൗരി ഗോപൻ, പ്രിയ കോട്ടയം, സന്ധ്യാ മനോജ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക