15 ദിവസം മുമ്പ് വിവാഹിതയായ നവവധുവിനെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ കണ്ണിച്ചാംകുഴി സോന ഭവനിൽ ജെ. പ്രഭാകരൻ -ശൈലജ ദമ്പതികളുടെ മകൾ സോന(22)ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി 11.30 ഓടെയാണ് സംഭവം. 15 ദിവസം മുൻപാണ് കാട്ടാക്കടയിലെ ആധാരം എഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന സോനയും ഓട്ടോ ഡ്രൈവറായ വിപിനും വിവാഹിതരായത്.
സോന മരിച്ച സമയത്ത് മുറിയിൽ വിപിൻ ഉണ്ടായിരുന്നുവെന്നും ഉറക്കമായിരുന്നു എന്നുമാണ് പറയുന്നത്. രാത്രി 11ന് ഉറക്കം ഉണർന്നപ്പോൾ തൂങ്ങിനിൽക്കുന്ന സോനയെയാണ് കണ്ടതെന്നും വിപിനും ബന്ധുക്കളും പറയുന്നു. തുടർന്ന് വിപിനും അനുജൻ ഷിബിനും ചേർന്ന് സോനയെ കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. പ്രണയത്തിലായിരുന്ന ഇരുവരും രണ്ട് സമുദായക്കാരാണ്.വീട്ടുകാർ ഇടപെട്ടാണ് ഇവരെ വിവാഹം കഴിപ്പിച്ചത്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സോനയുടെ ബന്ധുക്കൾ ആരോപിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക