മലപ്പുറം കടലുണ്ടിപ്പുഴയിൽ മണ്ണട്ടംപാറ അണക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. മലപ്പുറം ആലുങ്ങൽ സ്വദേശി ചക്കുങ്ങൽ വീട്ടിൽ പരിയകത്ത് സലീമിന്റെ മകൻ അജ്മൽ അലി(21) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം അണക്കെട്ടിൽ നീന്തുന്നതിനിടെ അജ്മൽ ഒഴുക്കിൽപ്പെടുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ ഇയാളെ രക്ഷപ്പെടുത്തി ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന യുവാവ് ഇന്ന് മരണപ്പെട്ടു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
പ്രതികരിക്കാൻ ഇവിടെ എഴുതുക