പ്രഭാസ്, പൃഥ്വിരാജ് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായെത്തുന്ന ബിഗ്ബജറ്റ് ചിത്രമാണ് ‘സലാർ’. ഇപ്പോഴിതാ ചിത്രത്തിന്റ ടീസര്‍ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ടീസർ ജൂലൈ ആറിന് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പ്രശാന്ത് നീൽ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ് വില്ലനായാണ് എത്തുന്നത്. ശ്രുതി ഹാസന്, ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് നീലിന്റെ തന്നെയാണ് തിരക്കഥയും. ഛായാഗ്രഹണം ഭുവന് ഗൗഡ, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, സംഗീതം രവി ബസ്രൂര്, ചിത്രം 2023 സെപ്റ്റംബര്‍ 28 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
കെജിഎഫ്, കാന്താര തുടങ്ങിയ മെഗാ ഹിറ്റ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് ആണ് സലാര്‍ നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക