മദ്യപിക്കാൻ പണം നൽകാത്തതിൽ പ്രകോപിതരായി യൂട്യൂബറുടെ കാർ അടിച്ചു തകർത്ത് കാറിൽ ഉണ്ടായിരുന്ന ലക്ഷങ്ങൾ വില വരുന്ന ക്യാമറ മോഷ്ടിച്ചുഎന്ന് പരാതി. നെടുമങ്ങാട് സ്വദേശിയായ കാർത്തിക് മണിക്കുട്ടന്റെ വീടിനു സമീപത്ത് പാർക്ക് ചെയ്തിരുന്ന കാർ അടിച്ചു തകർത്താണ് ക്യാമറ മോഷ്ടിച്ചത്. കാറിന് നാലുഭാഗത്തുമുള്ള ചില്ലുകൾ തകർത്ത ശേഷം കാറിനകത്ത് സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലവരുന്ന ക്യാമറ മോഷ്ടിക്കുകയും ചെയ്തു ബൈക്കിലെത്തിയ മൂന്നംഗ സംഘമായിരുന്നു ആക്രമണം നടത്തിയത്.
കുറച്ചുനാളുകളായി പട്ടാളം ഷിബു എന്ന അറിയപ്പെടുന്ന മനോജ് എന്ന ആൾ രാത്രിയിൽ തന്നെ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെടാറുണ്ട് എന്നും കഴിഞ്ഞ വെള്ളിയാഴ്ചയും പണം ആവശ്യപ്പെടുകയും അസഭ്യം പറയുകയും ചെയ്തു എന്നും മണിക്കുട്ടൻ നൽകിയ പരാതിയിൽ പറയുന്നു. പണം നൽകാത്തതിൽ പ്രകോപിതനായി ഇന്നലെ രാത്രി 12 മണിയോടെ ബൈക്കിൽ എത്തിയ സംഘം നമ്പർപ്ലേറ്റ് മറച്ച് മണിക്കുട്ടന്റെ വീട്ടുവളപ്പിൽ കിടന്ന കാർ അടിച്ചു തകർക്കുകയായിരുന്നു. യൂട്യൂബിൽ ട്രിവിയൻ ഫുഡ് എന്ന പേരിൽ വീഡിയോകൾ ചെയ്യുന്ന മണിക്കുട്ടൻ യൂട്യൂബ് വരുമാനം കൊണ്ട് വാങ്ങിയ കാറാണ് ആക്രമികൾ അടിച്ചുതകർത്തത്. യൂട്യൂബ് വീഡിയോകൾ ചിത്രീകരിക്കാനായി ഉപയോഗിച്ചിരുന്ന ക്യാമറയാണ് സംഘം മോഷ്ടിച്ചത് എന്നും മണിക്കുട്ടൻ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക