ദിവസവും വാഴപ്പഴം കഴിക്കുന്നത് ശീലമാക്കുന്നത് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. വാഴപ്പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ധാതുക്കളും നാരുകളും വൈറ്റമിനുകളും വാഴപ്പഴത്തെ ആരോഗ്യകരമായ ഫലമായി മാറ്റുന്നു. ദഹന സമയത്ത് ലയിക്കുന്ന നാരുകൾ അടങ്ങിയ വാഴപ്പഴം ദ്രാവകത്തിൽ ലയിച്ച് ഒരു ജെൽ രൂപപ്പെടുന്നു. ഇത് വാഴപ്പഴത്തിന് സ്പോഞ്ചിന്റെ ഘടന നൽകുകയും മെച്ചപ്പെട്ട ദഹനം പ്രധാനം ചെയ്യുകയും ചെയ്യുന്നു.
വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന സെറോട്ടോണിൻ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് വളരെ നല്ലതാണ്. രക്തസംബന്ധ നിയന്ത്രണത്തിന് പ്രധാനപ്പെട്ട വസ്തുവായ പൊട്ടാസ്യത്തിന്റെ മികച്ച സ്രോതസ്സുകളിൽ ഒന്നാണ് വാഴപ്പഴം. ധാരാളം ഇരുമ്പടങ്ങിയ ഫലമായതിനാൽ അനീമിയ പോലുള്ള രോഗങ്ങളെ തടയാൻ വാഴപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും, മഗ്നീഷും കാൽസ്യവും എല്ലുകളെ കരുത്തുള്ളതാക്കും എന്നും പഠനങ്ങൾ തെളിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക