‘സൂപ്പർ സിന്ദഗി’യുടെ ചിത്രീകരണം പൂർത്തിയായി. ധ്യാൻ ശ്രീനിവാസൻ നായകനായി വിന്റേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത് . ‘666 പ്രൊഡക്ഷൻസ്’ന്റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
വിന്റേഷും പ്രജിത്ത് രാജ് ഈ.കെ.ആറും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന് അഭിലാഷ് ശ്രീധരനാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്.കണ്ണൂർ, മൈസൂർ, ബെംഗളൂരു എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിൽ പാർവതി നായർ, മുകേഷ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ, കലേഷ്, ശ്രീവിദ്യ മുല്ലശ്ശേരി, ഡയാന ഹമീദ്, മാസ്റ്റർ മഹേന്ദ്രൻ തുടങ്ങി ഒട്ടനവധി താരങ്ങളാണ് അണിനിരക്കുന്നത്.
എൽദോ ഐസക് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ലിജോ പോളാണ് കൈകാര്യം ചെയ്യുന്നത്. സൂരജ് എസ് കുറുപ്പിന്റേതാണ് സംഗീതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക