ആലപ്പുഴ ജില്ലയിലെ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് ആറ് വീടുകൾ തകർന്നു. എടത്വ വീയപുരത്ത് അഞ്ചു വീടുകൾക്ക് മരം വീണ് നാശനഷ്ടമുണ്ടായി. ഒരു ചെറുവള്ളത്തിന്റെ മുകളിൽ മരം വീണ് വള്ളം തകർന്നു. കരകൃഷിയിലും വ്യാപകനഷ്ടമുണ്ടായി.
പലരുടേയും ഏത്തവാഴ കൃഷി നിലംപൊത്തി. വീയപുരം 13-ാം വാർഡിൽ താമല്ലൂർ കൈമ്മൂട്ടിവീട്ടിൽ ആനന്ദവല്ലിയുടെ വീടീന് മുകളിൽ ആഞ്ഞിലിമരം വീണ് മേൽക്കൂര പൂർണ്ണമായി നശിച്ചു. ആനന്ദവല്ലിയുടെ മകൾ വീട്ടിൽ പാചകം ചെയ്തുകൊണ്ടിരിക്കെയാണ് മരംവീണത്. ആർക്കും അപകടമില്ല. വൈഷണവത്തിൽ പ്രസന്നകുമാർ, ഏഴാം വാർഡിൽ മലാൽ വീട്ടിൽ സണ്ണി, 12-ാം വാർഡിൽ വൃന്ദാവനത്തിൽ ബാലസുന്ദരം, ആറാം വാർഡിൽ കന്നിമേൽ തറയിൽ ചന്ദ്രൻ, തകഴി പഞ്ചായത്ത് ആറാം വാർഡിൽ വിരുപ്പാല തെക്കേനാലുപറയിൽ സുധിഷ് കുമാർ എന്നിവരുടെ വീടിന് മുകളിൽ മരം വീണ് വീടിന് നാശനഷ്ടമുണ്ടായി. സുധിഷ് കുമാറിന്റെ വീടിന് സമീപത്ത് നിന്ന മാവ്, പുളി, അടയ്ക്കാമരം എന്നിവ വീടിന് മുകളിലേക്ക് വീണതിനെ തുടർന്ന് വീടിന്റെ മേൽക്കൂര പൂർണ്ണമായി തകർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക