തിരുവനന്തപുരം: അതി തീവ്ര മഴയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിന് മുകളില്‍ മരം വീണു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മരം മുറിച്ചു മാറ്റാനുള്ള ശ്രമം ആരംഭിച്ചു.
വൈകുന്നേരം അഞ്ചു മണിയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴയാണ് പെയ്യുന്നത്. കനത്ത മഴയില്‍ സംസ്ഥാനവ്യാപകമായി വന്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക