കഷണ്ടിയും മുടികൊഴിച്ചിലും താരനും ഒക്കെ ഒരുവിധം എല്ലാ ആളുകളെയും അലട്ടുന്ന ഒരു വലിയ പ്രശ്നമാണ്. വീട്ടിൽ തന്നെയുള്ള ചില ചേരുവകൾ കൊണ്ട് നമുക്ക് ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാവുന്നതാണ്. ഇതിനായി ആദ്യം വേണ്ടത് കുറച്ച് കഞ്ഞി വെള്ളമാണ്. തലേദിവസത്തെ കഞ്ഞിവെള്ളം പുളിപ്പിച്ച് എടുത്തതിലേക്ക് ഒരു സവാള നല്ലതുപോലെ അരച്ചതിനുശേഷം ചേർത്തു കൊടുക്കുക. ഇതിലേക്ക് രണ്ട് ടീസ്പൂൺ ഇരട്ടിമധുരം കൂടി ചേർത്തു കൊടുത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.
ഇത് ഒരു 15 മിനിറ്റ് മാറ്റിവെക്കാം. അതിനുശേഷം തലയോട്ടിയിലും മുടിയിലും നല്ലതുപോലെ തേച്ചുപിടിപ്പിക്കണം. ഒരു 20 മിനിറ്റിനുശേഷം ഇത് കഴുകി കളയാം. ഇത് തലയ്ക്ക് നല്ല തണുപ്പ് നൽകുന്ന ഒന്നായതിനാൽ തണുപ്പ് കൂടി കഴിഞ്ഞാൽ ജലദോഷം വരും എന്നുള്ളവർ ഒരു 10 മിനിറ്റ് തലയിൽ തേച്ചുപിടിപ്പിച്ചതിനുശേഷം കഴുകി കളയേണ്ടതാണ്. താരനും മുടികൊഴിച്ചിലിനും കഷണ്ടിക്കും ഒരു ശാശ്വത പരിഹാരമാണ് ഇത് എന്നതിന് ഒട്ടും സംശയം വേണ്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക