ബ്രേക്ക് ഫാസ്റ്റിന് ഉണ്ടാക്കിയ ഇഡലി ബാക്കി വന്നോ. കളയാതെ വൈകിട്ടത്തേക്ക് കിടിലൻ സ്നാക്ക് ആക്കിയാലോ. ഇഡലി കൊണ്ട് നമ്മൾ ഒരു ഉപ്പുമാവ് ആണ് റെഡിയാക്കി എടുക്കുന്നത്. ഇതിനായി ആദ്യം തന്നെ ഇഡലി നല്ലതുപോലെ കൈവെച്ച് പൊടിച്ചെടുത്തതിനു ശേഷം മാറ്റിവെക്കാം.
ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്ത് ചൂടാക്കി എടുക്കുക. കുറച്ച് കടുകും ഉഴുന്നുപരിപ്പും ഇട്ടു കൊടുക്കാം. ഉഴുന്നും കടുകും പൊട്ടിക്കഴിയുമ്പോൾ ഇതിലേക്ക് അരിഞ്ഞുവെച്ച കുറച്ച് ചെറിയ ഉള്ളി ചേർത്തു കൊടുക്കാം. ചെറിയ ഉള്ളി നല്ലതുപോലെ മൂത്ത് വരുമ്പോൾ എരുവിന് ആവശ്യമായ പച്ചമുളക് കൂടി ചേർത്തു കൊടുക്കാം.ഇത് നല്ലതുപോലെ മൂത്ത് വരുമ്പോൾ ഇതിലേക്ക് കുറച്ച് കറിവേപ്പില കൂടി ചേർത്ത് കൊടുക്കണം.
നമ്മൾ പൊടിച്ചു വെച്ച ഇഡലി കൂടി ചേർത്തു കൊടുത്തതിന് ശേഷം ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾ പൊടിയും ആവശ്യമെങ്കിൽ കുറച്ച് ഉപ്പു കൂടി ചേർത്തു കൊടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം. നല്ലതുപോലെ ചൂടാക്കി എടുക്കണം. കിടിലൻ രുചിയിൽ ഇഡലി ഉപ്പുമാവ് റെഡിയായി കഴിഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക