ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമെല്ലാം സാന്നിധ്യം അറിയിച്ച താരമാണ് അതിഥി റാവു ഹൈദരി. ഗോസിപ്പ് കോളങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ് ഇപ്പോൾ സിദ്ധാർഥും അതിഥിയും തമ്മിലുള്ള പ്രണയം.
റിപ്പോര്‍ട്ടുകള്‍ പ്രകാരം അതിഥി റാവും നടന് സിദ്ധാര്‍ത്ഥും പ്രണയത്തിലാണ്. ഇരുവരും ഒരുമിച്ച് പരിപാടികളിലും മറ്റും പങ്കെടുക്കുകയും വിദേശ യാത്ര നടത്തുകയുമൊക്കെ ചെയ്തത് വാര്‍ത്തയായിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ച് അതിഥിയോ സിദ്ധാര്‍ത്ഥോ ഇതുവരേയും പരസ്യമായി സംസാരിച്ചിരുന്നില്ല. ഒടുവില്‍ ഇപ്പോഴിതാ അതിഥി തന്നെ മനസ് തുറന്നിരിക്കുകയാണ്.
ഇന്ത്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അതിഥി തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിച്ചത്. തന്റെ വ്യക്തിജീവിതം താന്‍ എന്നും മാധ്യമങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തിയിട്ടുണ്ട്. തന്റെ വ്യക്തിജീവിതം പൊതുജനങ്ങള്ക്കുള്ളതല്ലെന്നുമാണ് അതിഥി പറയുന്നത്.
എന്റെ വ്യക്തിജീവിതത്തിലുള്ളത്, കുടുംബം ആയാലും സുഹൃത്തുക്കളായാലും മറ്റാരായാലും അത് എനിക്ക് വളരെ പവിത്രമായതാണ്. അത് പൊതുജനങ്ങള്‍ക്കുള്ളതല്ല. അതേക്കുറിച്ച് സംസാരിക്കാന്‍ അതിന്റേതായ സമയമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അത് അങ്ങനെ തന്നെ ഇരിക്കട്ടെ. ഞാനിത് ഡിപ്ലോമാറ്റിക് ആകുന്നതോ മാന്യയാകാന്‍ ശ്രമിക്കുന്നതോ അല്ല. ഞാന്‍ ശരിക്കും വിശ്വസിക്കുന്നത് ഇങ്ങനെയാണ് എന്നാണ് അതിഥി പറഞ്ഞത്.
തങ്ങളുടെ പ്രണയത്തെക്കുറിച്ച് പരസ്യമായി സംസാരിക്കാന്‍ സിദ്ധാര്‍ത്ഥും അതിഥിയും തയ്യാറല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. അതിഥിയുടെ സീരിസിന്റെ പ്രീമയിറിന് സിദ്ധാര്‍ത്ഥും അതിഥിയും ഒരുമിച്ചാണ് വന്നത്. ഇരുവരും ഒരുമിച്ച് വിദേശയാത്രയും നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക