2018-ല്‍ ലസ്റ്റ് സ്റ്റോറീസ് ആദ്യ ഭാഗം പുറത്തിറക്കിയതിന് ശേഷം റോണി സ്ക്രൂവാല, ആഷി ദുവാ സാറ, നെറ്റ്ഫ്ലിക്സ് എന്നിവര്‍ സംവിധായകരായ കൊങ്കണ സെന്‍ ശര്‍മ്മ, ആര് ബാല്‍ക്കി, സുജോയ് ഘോഷ്, അമിത് രവീന്ദര്‍നാഥ് ശര്‍മ്മ എന്നിവരമായി ചേര്‍ന്ന് അതിന്റെ രണ്ടാം ഭാഗം അടുത്തിടെ പുറത്തിറങ്ങിയിരുന്നു.
അംഗദ് ബേദി, മൃണാല്‍ ഠാക്കൂര്‍, നീന ഗുപ്ത, വിജയ് വര്‍മ്മ, തമന്ന ഭാട്ടിയ, കാജോള്‍, കുമുദ് മിശ്ര, തിലോത്തമ ഷോം, അമൃത സുഭാഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ലസ്റ്റ് സ്റ്റോറീസ് 2 ന് മികച്ച പ്രതികാരങ്ങൾ ആണ് ലഭിച്ചത്. ഇപ്പോൾ നിര്‍മ്മാതാക്കള്‍ തന്നെ മൂന്നാം ഭാഗത്തിനായി തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.
എന്നാൽ രണ്ടാം ഭാഗത്തിലെ അതേ നാല് സംവിധായകര്‍ മൂന്നാം ഭാഗത്തിനായി വീണ്ടും വരുമോ അതോ ലസ്റ്റ് സ്റ്റോറീസ് 3 നായി അവര്‍ പുതിയ സംവിധായകരെ തിരഞ്ഞെടുക്കുമോ എന്ന് ഇതുവരെ ഉറപ്പിച്ചിട്ടില്ല. എന്നിരുന്നാലും മൂന്നാം ഭാഗം തീര്‍ച്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക