വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഡാൻസ് പാർട്ടി’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ശ്രീനാഥ് ഭാസി റോക്സ്റ്റാർ ലുക്കിൽ സ്റ്റേജിൽ എത്തി കയ്യടി നേടുന്ന ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്.
കൊച്ചി നഗര അതിർത്തിയിലുള്ള ഡാൻസും പാട്ടും തമാശകളും ഒക്കെയായി ജീവിക്കുന്ന ഒരു സംഘം ചെറുപ്പക്കാർക്കിടയിൽ ആകസ്മികമായി ഉണ്ടാകുന്ന സംഭവങ്ങളും അതിനെ തരണം ചെയ്യാനുള്ള ശ്രമങ്ങളും ആണ് സോഹൻ സീനു ലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രമേയം. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസീസ്,നൈസി റജി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
പ്രയാഗ മാർട്ടിൻ നായികയാവുന്ന ചിത്രത്തിൽ ജൂഡ് ആന്റണിയും രസകരമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇവരെ കൂടാതെ ലെന, ശ്രദ്ധ ഗോകുൽ, പ്രീതി രാജേന്ദ്രൻ, സാജു നവോദയ, സുക്രുഫുക്രു, മെക്കാർട്ടിൻ, ജോളി ചിറയത്ത്, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ബിനു തൃക്കാക്കര, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, അമാര, സിജി, സുശീൽ, ബിന്ദു, നസീർഖാൻ, അപ്പാക്ക എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക