സിനിമ രംഗത്തുനിന്നും വീണ്ടും ഇടവേളയെടുക്കാനൊരുങ്ങി സാമന്ത. വരുൺ ധവാനൊപ്പം അഭിനയിക്കുന്ന ആക്ഷൻ-ത്രില്ലർ സീരീസ് സിറ്റാഡലിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം താരം ഒരു വർഷമെങ്കിലും ഇടവേളയെടുക്കുമെന്നാണ് റിപ്പോർട്ട്.
ഈ കാലയളവിൽ താരം മയോസൈറ്റിസ് രോഗത്തിന് വിദഗ്ധ ചികിത്സയ്ക്കായി യുഎസിലേക്ക് പോയേക്കും. ആരോഗ്യകാര്യങ്ങളിൽ കൂടൂതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സാമന്തയുടെ തീരുമാനം.
നിലവിൽ സിറ്റാഡൽ എന്ന ഹിന്ദി വെബ് സീരീസിലും വിജയ് ദേവരകൊണ്ട നയനാകുന്ന ഖുഷി എന്ന സിനിമയിലുമാണ് സാമന്ത അഭിനയിക്കുന്നത്. തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംഷയോട് കാത്തിരിക്കുന്ന സിനിമയാണിത്. പ്രിയങ്ക ചോപ്ര അടക്കം അഭിനയിക്കുന്ന അന്താരാഷ്ട്ര സീരിസായ സിറ്റാഡലിന്റെ ഇന്ത്യന്‍ പതിപ്പില്‍ പ്രധാന വേഷത്തിലാണ് സാമന്ത. വരുണ്‍ ധവനാണ് നായകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക