അതിശക്തമായ മഴ കണക്കിലെടുത്ത് കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. അംഗനവാടി ഉൾപ്പെടെയുള്ളവക്കും അവധി ബാധകമാണ്.
വെള്ളിയാഴ്ച നടത്താനിരുന്ന കണ്ണൂർ സർവ്വകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. പിഎസ് സി പരീക്ഷകളിൽ മാറ്റം ഉണ്ടായിരിക്കുന്നതല്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക