ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവയുമൊക്കെ ഉള്ളതാണ് നെയ്യ്. അതുകൊണ്ടുതന്നെ മഴക്കാലത്ത് നെയ്യ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്. നെയ്യ് ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തും.
ബ്യൂട്ടിറേറ്റ് എന്ന സംയുക്തം നെയ്യിൽ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ദഹനവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്താനും കഴിയും. മറ്റ് ഭക്ഷണങ്ങളിൽ നിന്ന് ധാതുക്കളും വിറ്റാമിനുകളും ആഗിരണം ചെയ്ത് കൊഴുപ്പിനെ ലയിപ്പിക്കാനും നെയ്യ് സഹായിക്കും. അതിനാൽ മഴക്കാലത്ത് നെയ്യ് തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഗുണങ്ങൾ നോക്കാം
പ്രതിരോധശക്തി വർധിപ്പിക്കുന്നു
രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുകയും ദഹനവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്ന ബ്യൂട്ടിറേറ്റ് എന്ന സംയുക്തം നെയ്യിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
പ്രതിരോധശക്തി മെച്ചപ്പെടുത്തും എന്നതുകൊണ്ടുതന്നെ ആന്റി ഓക്സിഡന്റ് ഗുണങ്ങളും ആന്റിഫംഗൽ ഗുണങ്ങളും അടങ്ങിയ നെയ്യ് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
ദഹനം മെച്ചപ്പെടുത്തുന്നു
മഴക്കാലത്ത് മലബന്ധം, ദഹനക്കേട്, അതിസാരം തുടങ്ങിയ പ്രശനങ്ങൾ വയറിന് ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് അന്നനാളത്തിൽ ഇൻഫ്ലമേഷൻ ഉണ്ടാക്കും. നെയ്യ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്തും. അന്നനാളത്തിന് അയവ് വരുകയും വയറ്റിൽ ആരോഗ്യകരമായ ബാക്ടീരിയയുടെ അളവ് കൂട്ടുകയും ചെയ്യും. ആരോഗ്യകരമായ ബാക്ടീരിയകൾ പോഷകങ്ങളുടെ ആഗിരണം വേഗത്തിൽ ആക്കുകയും ഉദരപ്രശ്നങ്ങളായ ഓക്കാനം, വയറു കമ്പിക്കൽ, മലബന്ധം ഇവയെല്ലാം അകറ്റുകയും ചെയ്യും.
ഉപാപചയപ്രവർത്തനം വർധിപ്പിക്കുന്നു
ഒമേഗ 6, ഒമേഗ 3 ഫാറ്റി ആസിഡുകള് നെയ്യിൽ ഉണ്ട്. ഇവ ഫ്രീറാഡിക്കലുകളെ അകറ്റുന്നു. ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
തലച്ചോറിന്റെ ആരോഗ്യം
നെയ്യ് തലച്ചോറിന്റെ ആരോഗ്യം വർധിപ്പിക്കുന്നു. ഓർമശക്തി വർധിപ്പിക്കുന്നു. ശരീരത്തിനും മനസ്സിനും ആരോഗ്യമേകുന്നു.
ചർമത്തിന്റെ ആരോഗ്യം
നെയ്യ് ചർമത്തെ മൃദുവാക്കുകയും ജലാംശം ഉള്ളതാക്കുകയും ചെയ്യുന്നു.ഇത് ഷോർട്ട് ചെയ്ൻ ഫാറ്റി ആസിഡുകളാലും കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിനുകളാലും നിർമിക്കപ്പെട്ടതാണ്. കൂടാതെ മുഖക്കുരു, മുഖത്തെ പാടുകൾ ഇവയെല്ലാം അകറ്റാനും സഹായിക്കുന്നു. ചർമത്തിന് സ്വാഭാവികമായ തിളക്കം നൽകുന്നു. ചർമത്തിന്റെ വരൾച്ച (dryness) മാറ്റുന്നു. കണ്ണിനു ചുറ്റുമുള്ള കറുത്ത വളയങ്ങൾ എന്നിവ നന്നായി കുറയ്ക്കാൻ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക