ഏകദിന ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ രാജ്യാന്തര ലോകകപ്പ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ക്യാപ്റ്റൻ തമീം ഇക്ബാൽ രംഗത്ത് എത്തി. കഴിഞ്ഞദിവസം ബംഗ്ലാദേശ് അഫ്ഗാനിസ്ഥാന് എതിരായ മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനവുമായി തമീം രംഗത്ത് എത്തിയത്. ഇതോടെ ബംഗ്ലാദേശ് ടീമിന് ഏകദിന ലോകകപ്പ് ക്രിക്കറ്റ് കളിക്കുന്നതിന് പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടിവരും.
വിരമിക്കൽ പ്രഖ്യാപനത്തിനുശേഷം മാധ്യമങ്ങൾക്കു മുന്നിൽ അദ്ദേഹം വികാരാധീനനായി. 20-20 ക്രിക്കറ്റിൽ നിന്ന് കഴിഞ്ഞവർഷം താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ബംഗ്ലാദേശ് ടീമിനെ ഷാക്കിബ് അൽ ഹസനോ ലിറ്റൻ ദാസോ നയിക്കും എന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക