നസ്ലൻ ഗഫൂറിനെ നായകനാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ഡ്രാമ ചിത്രം ’18+’ നാളെ തിയേറ്ററുകളിൽ എത്തും. നസ്ലൻ ഗഫൂർ ആദ്യമായി നായകനാകുന്നു എന്ന പ്രത്യേകതയും സിനിമയ്ക്ക് ഉണ്ട്. മീനാക്ഷി ദിനേശ് നായികയാകുന്ന ചിത്രത്തിൽ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയമായി മാറിയ സാഫ് ബ്രോസ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
അവരെ കൂടാതെ ബിനു പപ്പു, മാത്യു തോമസ്, രാജേഷ് മാധവൻ, മനോജ്, ശ്യാമോഹൻ, കുമാർ സുനിൽ, ബാബുഅന്നൂർ, നിഖില വിമൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അനുമോദ് ബോസ്, മനോജ് മേനോൻ, ഡോക്ടർ ജിനി കെ. ഗോപിനാഥ്, ജി.പ്രജിത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചായഗ്രഹണം നിർവഹിച്ചിരിക്കുന്നത് സതീഷ് കുറുപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക