മൂക്കിന് പരിക്കുപറ്റിയതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തി മുംബൈയിലെ വീട്ടിൽ വിശ്രമിക്കുകയാണെന്ന വാർത്തകൾക്ക് പിന്നാലെ മുംബൈയിൽ വിമാനമിറങ്ങി ഷാരൂഖ് ഖാൻ. സിനിമാ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരിക്കേറ്റെന്ന റിപ്പോർട്ടുകൾ ഇന്നലെയാണ് പുറത്തു വന്നത്. ലോസ് ആഞ്ചെലെസിൽ നടന്ന ഷൂട്ടിംഗിനിടെ കിംഗ് ഖാന്റെ മൂക്കിന് പരിക്കേറ്റുവെന്നും ശസ്ത്രക്രിയക്ക് വിധേയനായെന്നുമായിരുന്നു റിപ്പോർട്ട്.
എന്നാൽ ഈ വാർത്തകൾക്കിടെ പങ്കാളി ഗൗരിക്കും മകൻ അബ്രാമിനുമൊപ്പം ഷാരൂഖിനെ മുംബൈ എയർപോർട്ടിൽ കണ്ടത് ആരാധകർക്ക് ആശ്വാസമായി. ഷാരൂഖിന് അപകടം പറ്റിയതായുള്ള വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് നടനുമായി അടുത്ത വൃത്തങ്ങൾ പിടിഐയോട് സ്ഥിരീകരിച്ചു.
മൂക്കിന് പരിക്ക് പറ്റി ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം മുംബൈയിലെ വീട്ടിൽ വിശ്രമത്തിലാണെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇന്ന് പുലർച്ചെയാണ് ഷാരൂഖ് മടങ്ങിയെത്തിയത്. നിരവധി ആരാധകരാണ് താരത്തിന്റെ സുഖവിവരങ്ങൾ തിരക്കി രംഗത്ത് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക