തൃശൂര്‍: തൃശൂര്‍ മൃഗശാലയില്‍ നിന്നും ലേഡി ആമസ്റ്റ് ഫെസന്റ് എന്ന ഇനത്തിൽപെട്ട പക്ഷിയെ കാണാതായി. ഇന്ന് രാവിലെയാണ് പക്ഷിയെ കാണാതായത് ശ്രദ്ധയില്‍പെട്ടത്. സംഭവത്തില്‍ മൃഗശാല അധികൃതര്‍ പരിശോധന നടത്തുകയാണ്.
അടുത്തിടെ തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഹനുമാന് കുരങ്ങ് ചാടിപ്പോയിരുന്നു. അതിന് പിന്നാലെയാണ് തൃശൂര്‍ മൃഗശാലയില്‍ നിന്ന് പക്ഷിയെ കാണാതാകുന്നത്. ഇന്നലെ വൈകുന്നേരം കൂട് വൃത്തിയാക്കുമ്പോള്‍ പക്ഷി കൂട്ടിലുണ്ടായിരുന്നുവെന്നാണ് മൃഗശാല ജീവനക്കാര്‍ പറയുന്നത്.
തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കൂടിന് പരിസരത്തും മൃഗശാലയുടെ പരിസരപ്രദേശങ്ങളിലും പക്ഷിയെ കണ്ടെത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക