538-ാമത്തെ ചിത്രം പ്രഖ്യാപിച്ച് ബോളിവുഡ് താരം അനുപം ഖേർ. വിശ്വമഹാ കവി രവീന്ദ്ര നാഥ് ടാഗോറായാണ് ചിത്രത്തിൽ അനുപം ഖേർ വേഷമിടുന്നത്. ടാഗോറായി വേഷമിട്ട് നിൽക്കുന്ന ചിത്രം അനുപം ഖേർ പങ്കുവെച്ചിട്ടുണ്ട്.
ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അനുപം ഖേർ അറിയിച്ചു. നോബൽ സമ്മാന ജേതാവായ രവീന്ദ്രനാഥ് ടാഗോറായി വേഷമിടാൻ സാധിച്ചതിലെ സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു. നിരവധിയാളുകളാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക