കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള പച്ചക്കറിയാണ് കോളിഫ്ലവർ. ക്രൂസിഫറസ് കുടുംബത്തിൽപ്പെട്ട കോളിഫ്ലവർ നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ്. വിവിധ നിറത്തിൽ ലഭിക്കുന്ന ഇവ വിറ്റാമിൻ സിയുടെ മുഖ്യ സ്രോതസ്സാണ്. ഫോളിക്കാസിഡ്, വിറ്റാമിൻ ബി6,ബി5,ഒമെഗ3 ഫാറ്റി ആസിഡ്, നാരുകൾ ഇരുമ്പ് കാൽസ്യം തുടങ്ങിയവയും കോളിഫ്ലവറിൽ അടങ്ങിയിട്ടുണ്ട്.
ഫൈറ്റോ നൂട്രിയന്റുകളായ സൾഫോ റാഫേൽ, ഇൻഡോൾ-3 കാർബിനോള്‍,
ഗ്ലൂക്കോസിനോ ലേറ്റ്സ് എന്നിവയുടെയും കലവറയാണിത്. ഇവ ഡയറ്റിൽ ഉൾപ്പെടുത്താവുന്ന നല്ലൊരു പച്ചക്കറിയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും കോളിഫ്ലവർ വളരെയധികം ഗുണം ചെയ്യും. കുടലിന്റെ ആരോഗ്യത്തിനും മലബന്ധം അകറ്റുന്നതിനും കോളിഫ്ലവർ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്
കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഇൻഡോൾ എന്ന ഘടകം അടങ്ങിയ കോളിഫ്ലവർ ഹൃദയാരോഗ്യത്തിനും അനുയോജ്യമായ പച്ചക്കറിയാണ്.ഗ്ലൂട്ടൺ രഹിതമായ കോളിഫ്ലവറിൽ തലച്ചോറിന്റെ വികാസത്തിനു വേണ്ട പല ഘടകങ്ങളും അടങ്ങിയതിനാൽ ഇത് ഓർമ്മയ്ക്കും മാനസികാരോഗ്യത്തിനും വളരെയധികം ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക