കേരളത്തിൽ ശക്തമായ മഴയ്ക്ക് ശമനമായി. പുതുക്കിയ മഴ മുന്നറിയിപ്പുകൾ പ്രകാരം സംസ്ഥാനത്ത് 7 ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട്.
വ്യാപകമായ മഴയ്ക്കും, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കുമാണ് സാധ്യത എന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. മറ്റ് ജില്ലകളിൽ മുന്നറിയിപ്പില്ല. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത മലയോരമേഖലകളിൽ അതീവജാഗ്രത തുടരണം. തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക