ആരാധക ഹൃദയം കീഴടക്കിയ താരമാണ് വിക്രം. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന് വേണ്ടിയുള്ള വിക്രമിന്റെ ഗെറ്റപ്പ് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. സിനിമ ഷൂട്ടിംഗ് പൂര്‍ത്തിയായ ശേഷമുള്ള താരത്തിന്റെ പുതിയ ലുക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
സിനിമ ഷൂട്ടിംഗ് പൂര്‍ത്തിയായത് കഴിഞ്ഞ ദിവസമാണ്. കഥാപാത്രങ്ങളുടെ പൂര്‍ണ്ണതയ്ക്കുവേണ്ടി മേക്കോവറില്‍ ഒരു വിട്ടുവീഴ്ചയും നടത്താത്ത വിക്രത്തിന്റെ ഇതുവരെ കാണാത്ത ഗെറ്റപ്പ് ആണ് ചിത്രത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോൾ നീണ്ട താടി വടിച്ച് പുതിയ ലുക്കില്‍ എത്തിയിരിക്കുകയാണ് താരം.
അതേസമയം വിക്രത്തിന്റെ പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. ഇത് ഏതെങ്കിലും പുതിയ ചിത്രത്തിനു വേണ്ടിയുള്ള ഗെറ്റപ്പ് ആണോയെന്ന് ചോദിക്കുന്നവരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക