ലോകത്തിലേറ്റവും സമാധാനമുള്ള രാജ്യങ്ങളുടെ പട്ടിക പുറത്ത്. 2023ലെ ഗ്ലോബൽ പീസ് ഇൻഡക്സ് ആണ് പട്ടിക പുറത്ത് വിട്ടത്. ഐസ്ലാൻഡ് ആണ് ലോകത്തിലേറ്റവും സമാധാനമുള്ള രാജ്യം.
പട്ടികയിൽ ഇന്ത്യ 126ാമതാണ്. ഡെന്മാർക്ക് രണ്ടാമതും അയർലാൻഡ് മൂന്നാമതുമാണ്. ന്യൂസിലൻഡ് (4), ആസ്ട്രിയ (5), സിംഗപ്പൂർ(6), പോർച്ചുഗൽ (7), സ്ലോവാനിയ (8), ജപ്പാൻ (9), സ്വിറ്റ്സർലാൻഡ്(10) എന്നിങ്ങനെയാണ് പട്ടികയിലെ ആദ്യ സ്ഥാനമുള്ള രാജ്യങ്ങൾ. പാകിസ്താൻ -146, അഫ്ഗാൻ -163 എന്നീ സ്ഥാനങ്ങളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക