ഡൽഹി: വന്ദേ ഭാരത് ട്രെയിനിന് പുതിയ നിറം പരീക്ഷിച്ച് റെയിൽവേ അധികൃധർ. കാവിയും കാപ്പിപ്പൊടി നിറവും ചേർന്ന വന്ദേഭാരത് കോച്ചിന്റെ ചിത്രമാണു സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വെള്ള നിറത്തിൽ വീതിയേറിയ നീല വരകളോടു കൂടിയ നിറമാണ് ഇപ്പോൾ വന്ദേഭാരത് ട്രെയിനുകൾക്കുള്ളത്.
ഇപ്പോഴുള്ള വെള്ള നിറം മൂലം വന്ദേഭാരത് ട്രെയിനുകൾ പെട്ടെന്ന് അഴുക്കു പിടിക്കുന്നതിനാൽ പുതിയ നിറക്കൂട്ട് പരീക്ഷിക്കുകയാണെന്നു അധികൃതർ പറഞ്ഞു. വന്ദേഭാരത് വ്യത്യസ്ത നിറങ്ങളിൽ പെയിന്റ് ചെയ്ത ശേഷം ചിത്രങ്ങൾ റെയിൽവേ ബോർഡിന് കൈമാറും. ഇതിൽ മികച്ചതു ബോർഡ് തിരഞ്ഞെടുക്കുമെന്നാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക