‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘പുതുനാമ്പുകൾ’ എന്ന് തുടങ്ങുന്ന പ്രേക്ഷക ഹൃദയങ്ങളെ സ്പർശിക്കുന്ന ഗാനം രചിച്ചിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. അരുൺ മുരളീധരനാണ് ഗാനത്തിന് സംഗീതം നൽകി ആലപിച്ചിരിക്കുന്നത്. വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവ ചേർന്നാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.
കണ്ണൂരിലെ നാട്ടിൻപുറങ്ങൾ പശ്ചാത്തലമാകുന്ന ചിത്രം ഇവിടുത്തെ സാധാരണക്കാരായ രണ്ട് യുവാക്കളുടെ കഥയാണ് പറയുന്നത്. കണ്ണൻ, വിദ്യാധരൻ എന്നീ രണ്ട് യുവാക്കളിൽ കണ്ണനെ ധ്യാൻ ശ്രീനിവാസനും വിദ്യാധരനെ അജു വർഗീസും അവതരിപ്പിക്കുന്നു. സുധീഷ്, നിർമ്മൽ പാലാഴി, കലാഭവൻ ഷാജോൺ, നവാസ് വള്ളിക്കുന്ന്, അനീഷ്, പാർവണ, ആമി, ഉണ്ണി രാജ, ബാനു പയ്യന്നൂർ ദേവരാജ് കോഴിക്കോട് രാജേഷ് അഴീക്കോടൻ സോഹൻ സീനു ലാൽ ശരത് ലാൽ കിരൺ രമേശ് വിസ്മയാശശികുമാർ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മനു മഞ്ജിത്തും ഹരിനാരായണനും രചിച്ചിരിക്കുന്ന വരികൾക്ക് ഈണം പകർന്നിരിക്കുന്നത് അരുൺ മുരളീധരൻ ആണ്. ബിജിഎം ശങ്കർ ശർമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക