ബോളിവുഡിൽ സൗഹൃദം സൂക്ഷിക്കുന്ന രണ്ടുപേരാണ് ആമീർ ഖാനും സൽമാൻ ഖാനും. ഇരുവരും ഒന്നിച്ച് വേദി പങ്കിടുന്ന നിമിഷങ്ങൾ ആരാധകർ നഷ്ടപ്പെടുത്താറില്ല. ഇപ്പോഴിതാ തന്റെ ഭാഗ്യ ബ്രേസ്ലെറ്റ് ആമിറിന് നൽകിയിരിക്കുകയാണ് സൽമാൻ. ആമിറിനെ ഉദ്ധരിച്ച് ഒരു യൂട്യൂബറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വീട്ടിൽ സംഘടിപ്പിച്ച ഒരു പാർട്ടിക്കിടെയാണ് സൽമാന് മറ്റാർക്കും കൊടുക്കാത്ത ഭാഗ്യ ബ്രേസ്ലെറ്റ് ആമീറിന് നൽകിയത്. ‘സൽമാൻ മദ്യലഹരിയിലായിരുന്നു. നീ എന്റെ സഹോദരനാണെന്ന് പറഞ്ഞുകൊണ്ടാണ് ബ്രേസ്ലെറ്റ് ആമിറിന് നൽകിയത്’, യൂട്യൂബർ വീഡിയോയിൽ പറഞ്ഞു. വീഡിയോ വൈറലായതോടെ സൽമാനെ പ്രശംസിച്ച് നിരവധി ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക