തൃശ്ശൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വീണ്ടും ഭൂമിക്ക് അടിയിൽ നിന്നും മുഴക്കവും പ്രകമ്പനവും ഉണ്ടായത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. തൃക്കൂർ, അളകപ്പ നഗർ, വരന്തരപ്പിള്ളി മേഖലകളിലാണ് കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ ഇരട്ടമുഴക്കം അനുഭവപ്പെട്ടത്. അഞ്ചുദിവസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് ഇത്തരത്തിൽ മുഴക്കവും പ്രകമ്പനവും അനുഭവപ്പെടുന്നത്.
ഇതിനു മുൻപ് ബുധനാഴ്ച രാവിലെ 8.16ന് ഭൂമിക്ക് അടിയിൽ നിന്ന് കേട്ട മുഴക്കവും പ്രകമ്പനവും തൃശ്ശൂർ ജില്ലയിൽ തന്നെ തൃക്കൂർ, അളകപ്പനഗർ പഞ്ചായത്തുകളിലെ ജനങ്ങളെ പരിഭ്രാന്തിയിൽ ആക്കിയിരുന്നു. ഇത് ഭൂചലനമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ബുധനാഴ്ച ഉണ്ടായതിന്റെ തുടർച്ച തന്നെയാണ് ഇപ്പോൾ ഉണ്ടായത് എന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക