ചോക്ലേറ്റ് എന്ന് പറഞ്ഞ് 9 വയസ്സുകാരി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ പ്രായപൂർത്തിയാകാത്ത നാല് പേർ പോലീസ് പിടിയിലായി. കർണാടക സംസ്ഥാനത്തെ കലബുർഗിയിൽ ആണ് സംഭവം. 12 ഉം 14ഉം വയസ്സുള്ള പ്രതികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ജുവനയിൽ ഹോമിലേക്ക് മാറ്റുകയും ചെയ്തു. കേസിൽ പ്രതിചേർക്കപ്പെട്ട അഞ്ചാമന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
കലബുർഗി മഹിളാ പോലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച ഉച്ചയ്ക്കുശേഷം നടന്ന സംഭവത്തിൽ ചോക്ലേറ്റ് തരാമെന്ന് പറഞ്ഞ് പെൺകുട്ടിയെ അടുത്തുള്ള വീടിന്റെ മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രതികൾ ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. പീഡന വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും വീട്ടിലെത്തിയ കുട്ടി അമ്മയോട് വിവരം പറയുകയുമായിരുന്നു.
സംഭവം അറിഞ്ഞ അമ്മ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. ഉടൻ തന്നെ നാലു പ്രതികളെയും കസ്റ്റഡിയിൽ എടുക്കുകയും അവിടെ നിന്ന് ഓടി രക്ഷപ്പെട്ട അഞ്ചാമനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയും ആണ്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക