സംവിധായകന് വിഘ്നേഷ് ശിവന്റെ അടുത്ത ചിത്രത്തിൽ നായികയായി ജാൻവി കപൂർ എത്തുന്നു. അജിത്തിനെ നായകനാക്കി നിശ്ചയിച്ചിരുന്ന പടം മുടങ്ങിയതിന് പിന്നാലെ ആണ് വിഘ്നേശ് അടുത്ത ചിത്രത്തെ കുറിച്ച് ആലോചിക്കുന്നത്. കാത്തുവാക്കുളെ രണ്ട് കാതല്‍ എന്ന വിഘ്നേശ് സംവിധാനം ചെയ്ത അവസാനത്തെ ചിത്രത്തിൽ നയന്‍താര നായികയായിരുന്നു. ഒപ്പം വിജയ് സേതുപതിയും സാമന്തയും ഉണ്ടായിരുന്നു. ജാൻവിയുടെ ആദ്യ തമിഴ് സിനിമ ആണ് ഇത്.
കമല്‍ഹാസന്റെ രാജ്കമല് ഫിലിംസ് സിനിമയുടെ നിര്‍മ്മാണം ഏറ്റെടുത്തുവെന്ന റിപ്പോർട്ടും പുറത്തു വരുന്നുണ്ട്. ഈ സിനിമയിലെ നായികയാകാനിരുന്നത് നയന്‍താരയെയാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഈ ചിത്രത്തില്‍ നിന്നും നയന്‍താരയെ ഒഴിവാക്കി എന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം നയന്‍താരയുടെ കൂടിയ പ്രതിഫലവും, അടുത്തിടെ ഇറങ്ങിയ നയന്‍സ് ചിത്രങ്ങളുടെ പരാജയവുമാണ് നിര്‍മ്മാതാക്കളെ ഇത്തരം ഒരു തീരുമാനം എടുപ്പിച്ചത് എന്നാണ് വിവരം. എന്തായാലും ഔദ്യോഗികമായി ഇതിനോട് നയന്‍താരയോ വിഘ്നേശോ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക