ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മണിപ്പൂർ സംഘർഷം തുടങ്ങി രണ്ട് മാസം കഴിഞ്ഞിട്ടും മിണ്ടാട്ടമില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. റബ്ബറിന് 300 രൂപ കിട്ടിയാൽ ഒരു എം.പിയെ തരാം എന്നുപറഞ്ഞ ബിഷപ്പുമാരൊക്കെ കേരളത്തിൽ ഉണ്ടായിരുന്നുവെന്നും അവരൊക്കെ ഇപ്പോൾ ആ അഭിപ്രായം മാറ്റിയെന്നും ഗോവിന്ദൻ പറഞ്ഞു. ‘മണിപ്പൂർ സംഘർഷം തുടങ്ങിയിട്ട് രണ്ട് മാസമായി.
ഇന്ത്യൻ പ്രധാനമന്ത്രിക്ക് മിണ്ടാട്ടമില്ല. നൂറുകണക്കിന് ആളുകൾ മരിച്ചു. ഇതേ മിണ്ടാട്ടമില്ലായ്മ കണ്ട മറ്റൊരു കാലം ഇന്ത്യയിൽ ഉണ്ടായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി ഇരിക്കുമ്പോൾ വർഗീയ കലാപം മാത്രമല്ല വംശഹത്യതന്നെ നടന്നു. അന്നത്തെ മുഖ്യമന്ത്രി മിണ്ടിയിട്ടില്ല.
ബി.ബി.സി. ആ കാര്യങ്ങൾ ഉൾപ്പെടെയാണ് ലോകത്ത് വിതരണംചെയ്തത്. ആ പ്രധാനമന്ത്രി മണിപ്പൂർ സംഭവത്തിൽ മിണ്ടുന്നില്ല എന്നുപറഞ്ഞാൽ അത്ഭുതപ്പെടാനില്ല’, എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക