10 വയസുകാരനു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി. തൃശ്ശൂര്‍ മാടക്കത്തറ താണിക്കുടത്ത് വാഴപ്പിള്ളി വീട്ടില്‍ 46 വയസ്സുള്ള സജീവനെയാണ് കോടതി ശിക്ഷിച്ചത്.
തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതി ജഡ്ജി കെ. എം. രതീഷ് കുമാറിന്റേതാണ് ശിക്ഷാവിധി. പോക്സോ നിയമപ്രകാരവും ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചത്.
പിഴ തുക അതിജീവിതന് നല്‍കണം. പിഴയടക്കാത്ത പക്ഷം 10 മാസം കൂടി അധികം തടവുശിക്ഷ അനുഭവിക്കണം എന്നും കോടതി പറഞ്ഞു. 2021 ഓണാവധിയിലായിരുന്നു കേസിനാസ്പദമായ സംഭവം. മത്സ്യ വില്പന നടത്തുന്ന പ്രതി പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടി കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക