അക്ഷയ് കുമാർ, പങ്കജ് തൃപാഠി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ‘ഓ മൈ ഗോഡ് 2‘-വിന്റെ ട്രെയിലർ പുറത്ത്. യാമി ഗൗതമാണ് ചിത്രത്തിലെ നായിക. അമിത് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിൽ ശിവനായാണ് അക്ഷയ് കുമാർ വേഷമിട്ടിരിക്കുന്നത്. 2012ൽ പുറത്തിറങ്ങിയ ഓ മൈ ഗോഡിന്റെ രണ്ടാം ഭാഗമായാണ് ചിത്രം. ഉമേഷ് ശുക്ല സംവിധാനം ചെയ്ത ഓ മൈ ഗോഡിൽ പരേഷ് റാവൽ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അക്ഷയ് കുമാർ ശ്രീകൃഷ്ണനായാണ് ചിത്രത്തിൽ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക