ന്നാ താൻ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബൻ ചിത്രം ഗാനങ്ങൾ പുറത്തിറങ്ങിയപ്പോൾ മുതൽ സിനിമ പ്രേമികൾ ഏറ്റെടുത്തിരുന്നു. പ്രമേയം കൊണ്ടും കഥാപാത്രങ്ങളുടെ സവിശേഷതകൊണ്ടും അതിലുപരി നടന്മാരുടെ അഭിനയ മികവുകൊണ്ടും ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിൽ അഭിഭാഷകനായി തന്നെ എത്തിയ ആളായിരുന്നു ഷുക്കൂർ. ഇപ്പോഴിതാ തന്നെ തേടിയെത്തിയ സന്തോഷ വാർത്ത പങ്കുവച്ചിരിക്കുകയാണ് താരം.
ഇന്ത്യയിൽ ആപ്പിൾ കമ്പനിയുടെ ഐഫോൺ നിർമാണം; ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നു!
കേരളം ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ അവാർഡ് പ്രഖ്യാപിച്ചതിൽ മികച്ച നവാഗത നടനുള്ള പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് താരം. ”നന്ദി, കേരള ഫിലിം ക്രിറ്റിക്സ് അസോസിയേഷനു, എനിക്ക് അഭിനയം വഴങ്ങുമെന്നു കണ്ടെത്തിയ പ്രിയപ്പെട്ട സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിനും രാജേഷ് മാധവനും സുധീഷ് ഗോപിനാഥിനും സന്തോഷ് കുരുവിളയ്ക്കും പിന്നെയും ആ ടീമിലെ ഓരോരുത്തർക്കും. സിനിമ കണ്ടു നല്ല വാക്കുകൾ പറഞ്ഞ ഓരോരുത്തർക്കും നന്ദി. സന്തോഷം. സ്നേഹം.. ന്നാ താൻ കേസ് കൊട്”. താരം സമൂഹമാധ്യമത്തിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക