ആപ്പിൾ കമ്പനിയുടെ ഐഫോൺ നിർമാണം ഇന്ത്യയിൽ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നതായി റിപ്പോർട്ടുകൾ. കര്‍ണാടകയിലെ വിസ്ട്രന്‍ കോര്‍പ്പറേഷന്റെ ഫാക്ടറിയാണ് ടാറ്റ ഗ്രൂപ്പിലേക്കെത്തുന്നത് എന്നാണ് വിവരം. ഐഫോൺ 14 ന്റെ അസംബ്ലിങ് ഈ ഫാക്ടറിയിലാണ് നടത്തി വരുന്നത്.
കാത്തിരിപ്പ് അവസാനിപ്പിക്കാം, ഷവോമി റെഡ്മി 12 ഉടന്‍ ഇന്ത്യയില്‍ എത്തും
അതേസമയം, ഇപ്പോൾ ഏകദേശം പതിനായിരത്തിലധികം ജീവനക്കാരാണ് ഈ കമ്പനിയിലുള്ളത്. കമ്പനിയുടെ മൂല്യമാകട്ടെ, ഏതാണ്ട് 600 ദശലക്ഷം ഡോളറിനു മുകളിലാണ്. നിബന്ധനകൾ പാലിക്കുന്ന പക്ഷം ഐഫോൺ അസംബ്ലിങ് ഫാക്ടറി ഓഗസ്റ്റോടെ ടാറ്റ ഗ്രൂപ്പിന് സ്വന്തമാകുമെന്നാണ് അനൗദ്യോഗിക വിവരം. എന്നാൽ ഇക്കാര്യം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക