കൊല്ലം കുന്നിക്കോട് മേലില പാലവിളയില്‍ ലതികയെയാണ് ഫയര്‍ഫോഴ്സ് സംഘം രക്ഷപ്പെടുത്തിയത്. വീട്ടുമുറ്റത്തുള്ള മുപ്പതടി താഴ്ചയിലുള്ള കിണറ്റിലാണ് സ്വയം ദേവിയെന്ന് അവകാശപ്പെട്ട് ലതിക ചാടിയത്.
കിണറ്റില്‍ നിന്നുള്ള നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോള്‍ താഴ്ന്നുപോകാതെ കയറില്‍ തൂങ്ങി നില്ക്കുന്ന ലതികയെയാണ് കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു.
പത്തനാപുരം ഫയര്‍ഫോഴ്സിലെ സ്റ്റേഷന് ഓഫീസര്‍ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് കിണറ്റില്‍ ഇറങ്ങി ലതികയെ കരയ്ക്ക് കയറ്റുകയായിരുന്നു.
മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ലതികയെ രക്ഷപ്പെടുത്തിയത്. ഇതിനിടെ താന്‍ ദേവിയാണെന്ന് ലതിക വിളിച്ചു പറയുന്ന ഒരു വീഡിയോ വൈറലായിട്ടുണ്ട്. ലതിക ഇടയ്ക്ക് കിണറ്റില്‍ ചാടാറുണ്ട് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക