റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ, 22 കംമ്പാര്ട്ട്മെന്റുകളുള്ള “ഗോസ്റ്റ് ട്രെയിനിന്റെ” ചിത്രങ്ങള്‍ പുറത്ത് അത്യാഡംബര പൂര്‍ണ്ണമായ ട്രെയിനിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി.
അത്യാഡംബര പൂര്‍ണ്ണമായ കോച്ചുകള്‍, ജിമ്മുകള്‍, മെഡിക്കല്‍ ആവശ്യത്തിനുള്ള കോച്ചുകള്‍ തുടങ്ങി ആഡംബരത്തില്‍ ഏതൊരു സ്വകാര്യ ബംഗ്ലാവുകളെയും കവച്ച് വയ്ക്കുന്ന, എന്നാല്‍ ആര്‍ക്കും പ്രത്യേകിച്ച് വിവരമൊന്നുമില്ലാത്ത ഒരു അജ്ഞാത / പ്രേത തീവണ്ടി റഷ്യയിലെ റെയില്‍പാളങ്ങളിലൂടെ ഓടുന്നുണ്ടെന്ന് പലരും ആരോപിച്ചിട്ടുണ്ടെങ്കിലും ഇതിന് ശക്തമായൊരു സ്ഥിരീകരണം ഇതുവരെ ഇല്ലായിരുന്നു
ക്രെംലിൻ പുറത്തുവിട്ട മീറ്റിംഗുകളുടെ നിരവധി ചിത്രങ്ങൾ ഈ ട്രെയിനിൽ നിന്നുള്ളതായിരുന്നു. എന്നാല്‍, ഈ ട്രെയിനിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പൊതുസമൂഹത്തിന് ലഭ്യമല്ലായിരുന്നു. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ഉപയോഗിക്കുന്ന് ട്രെയിനിനെ പോലെ പുടിന്റെ സ്വകാര്യ ട്രെയിനിനെ കുറിച്ചുള്ള വിവരങ്ങളും രഹസ്യത്മകത നിറഞ്ഞതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക