സ്വകാര്യ സ്കൂള്‍ ടീച്ചര്‍മാര്‍ക്കും സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരുടെ അതേ ശമ്പളം തന്നെ നൽകണമെന്ന ഉത്തരവുമായി ഡൽഹി ഹൈക്കോടതി. ഡൽഹി സ്കൂൾ വിദ്യാഭ്യാസ നിയമത്തിലെ 10 -ാം വകുപ്പ് സർക്കാർ സ്കൂളിലെ അധ്യാപകരേക്കാൾ കുറഞ്ഞ ശമ്പളം സ്വകാര്യ സ്കൂളിലെ അധ്യാപകർക്ക് നൽകരുതെന്നാണ് പറയുന്നത്.
പ്രമേഹമുള്ളവർ രാത്രി കിടക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ചെയ്യുക
അതോടൊപ്പം തന്നെ ഇവർക്ക് ലഭിക്കുന്ന അലവൻസുകൾ, മെഡിക്കൽ സേവനങ്ങൾ, പെൻഷൻ, ഗ്രാറ്റിവിറ്റി, പിഎഫ് എന്നിവയും ലഭ്യമാക്കണമെന്നാണ് പറയുന്നത്. ഏഴാം ശമ്പള കമ്മീഷൻ അനുസരിച്ചുള്ള ശമ്പളം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്ന് അധ്യാപകരാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്. ഇതുപ്രകാരം മുന്‍കാല പ്രാബല്യത്തോടെ ജീവനക്കാര്‍ക്ക് ഏഴാം ശമ്പള കമ്മീഷൻ അനുസരിച്ചുള്ള ശമ്പളം വിതരണം ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക